Hot Posts

6/recent/ticker-posts

ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം: 'ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ' എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ  പ്രതികാത്മകമായി കാഹളം മുഴക്കി. തുടർന്ന് വിദ്യാർത്ഥികൾ ലഹരി ഉപേക്ഷിക്കൂ ജീവിത സുന്ദരമാക്കൂ എന്ന സന്ദേശം അടങ്ങിയ സ്റ്റിക്കറുകൾ വിവിധ സ്ഥാപനങ്ങളിലും പ്രധാന ടൗണുകളിലും പതിപ്പിച്ചു. 
തിടനാട് - തണ്ണിനാൽ ചെമ്മലമറ്റം എന്നീ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചും ടാക്സി - സ്റ്റാൻഡുകൾ സന്ദർശിച്ചും ലഘുലേഖകൾ നൽകുകയും സ്റ്റികറുകൾ പതിക്കുകയും ചെയ്തു. തിടനാട് ടൗണിൽ വ്യാപാര വ്യവസായ ഏകോപന സമിതി തിടനാട് യൂണിറ്റ് സെക്രട്ടറി മധു പന്തമാക്കൽ സ്റ്റിക്കറുകൾ ഏറ്റുവാങ്ങി. 
തണ്ണിനാൽ ടൗണിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ലഘു ലേഖകൾ വിതരണം ചെയ്തു. ചെമ്മലമറ്റത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. 
ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, അജു ജോർജ്, പ്രിയ മോൾ വി സി എന്നിവർ നേതൃത്വം നൽകി. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ഹെഡ് മാസ്റ്റർ ജോബിറ്റ് തോമസ് പറഞ്ഞു.


Reactions

MORE STORIES

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
ദേശീയ സിമ്പോസിയവും മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു
ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
തീക്കോയി ഗ്രാമപഞ്ചായത്തിൽ ശിശുദിനമായ നാളെ കുട്ടികളുടെ ഹരിതസഭ ചേരും
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടക്കും
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ