Hot Posts

6/recent/ticker-posts

മരിയസദനത്തിന് ഉച്ചഭക്ഷണം ഒരുക്കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

പാലാ: തൻ്റെ പിതാവിന്റെ വേർപാടിന്റെ ഓർമ്മ ദിവസമായ നവംബർ 7ന് മന്ത്രി റോഷി അഗസ്റ്റിനും കുടുംബാംഗങ്ങളും മരിയാസദനം സന്ദർശിച്ചു. മരിയാസദനം ഡയറക്ട‌ർ സന്തോഷ് ജോസഫും കുടുംബവും, വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും മരിയാസദനം അംഗങ്ങളും ചേർന്ന് റോഷി അഗസ്റ്റിന് ഊഷ്‌മളമായ സ്വീകരണം നൽകി.
ഉച്ചഭക്ഷണം നൽകിയും മരിയ സദനത്തിലെ അംഗങ്ങളോട് സംസാരിച്ചും റോഷി അഗസ്റ്റിൻ സമയം ചിലവഴിച്ചു. അനാഥരെയും അവഗണിക്കപ്പെട്ട മാനസിക രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്ന സന്തോഷ് ജോസഫിനെയും കുടുംബത്തെയും മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. 
കൂടാതെ തുടർന്നുള്ള മരിയസദനത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്‌തു.
മരിയാസദനം നിലവിൽ അഭിമുഖീകരിക്കുന്ന സർക്കാർ ഗ്രാന്റു്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായുള്ള നിവേദനം മരിയാസദനം ഡയറക്‌ടർ സന്തോഷ് ജോസഫ് മന്ത്രിക്ക് സമർപ്പിച്ചു.
മന്ത്രിയുടെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മരിയാസദനം നിവാസികൾക്കായി ആലപിച്ച ഗാനം ഏറെ ആസ്വാദ്യകരമായി. തുടർന്ന് മരിയാസദനം ഗാനമേള സംഘത്തിൻ്റെ ഹൃദ്യമായ കലാപ്രകടനം ആസ്വദിച്ചാണ് മന്ത്രിയും കുടുംബാംഗങ്ങളും മടങ്ങിയത്.


Reactions

MORE STORIES

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
ദേശീയ സിമ്പോസിയവും മഹാസമ്മേളനവും: കമ്മറ്റികൾ രൂപീകരിച്ചു
ലഹരി വിരുദ്ധ കാഹളം മുഴക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
തീക്കോയി ഗ്രാമപഞ്ചായത്തിൽ ശിശുദിനമായ നാളെ കുട്ടികളുടെ ഹരിതസഭ ചേരും
ഭാരതീയ വിദ്യാനികേതൻ ജില്ലാ കലാമേള ഐങ്കൊമ്പ് അംബികാ വിദ്യാഭവനിൽ നടക്കും
ജർമ്മനിയിലെ സാധ്യതകൾ അറിയാൻ അവസരവുമായി ചേർപ്പുങ്കൽ കോളേജ്
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു