Hot Posts

6/recent/ticker-posts

മുനമ്പം ജനതയെ സംരക്ഷിക്കും: കേന്ദ്രമന്ത്രി കിരൺ റിജിജു

കോട്ടയം: മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി, അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല എന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു.
കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. 
ഒറ്റപ്പെട്ട സംഭവങ്ങളല്ലയിത് രാജ്യത്തെമ്പാടുമുള്ളതാണ് അതിന് നിയമനിർമ്മാണം ആവശ്യമാണ് ആ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. 


വരുന്ന പാർലിമെന്റ് സമ്മേളനത്തിൽ ഈ നിയമം പാസ്സാകുമെന്നും അതുവഴി മുനമ്പം ജനത പൂർണ്ണ സംരക്ഷിതരാകുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. 


മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ്‌ ചന്ദ്രശേഖരൻ, ബിജെപി സംസ്ഥാന സമിതി അംഗവും മൈനോർറ്റി കോർഡിനേറ്ററുമായ അഡ്വ. ഷോൺ ജോർജ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ