Hot Posts

6/recent/ticker-posts

സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ

ഈരാറ്റുപേട്ട: എല്ലാ കാര്യങ്ങളിലും മക്കൾക്ക് മാതൃക മാതാപിതാക്കളായിരിക്കെ രക്തദാനത്തിന് മാതൃക മക്കളായി മാറുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന മെഗാ രക്തദാന ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവന്ന് നടത്തിയതായിരുന്നു ഈ മെഗാ രക്തദാന ക്യാമ്പ്. 
സന്നദ്ധ രക്തദാന രംഗത്ത് സംസ്ഥാനത്തെ തന്നെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളെന്നും ഷിബു തെക്കേമറ്റം പറഞ്ഞു. ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാലാ ബ്ലഡ്‌ ഫോറത്തിന്റെയും അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റേയും സഹകരണത്തോടെ നടന്ന ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ താഹിറ പി പി അധ്യക്ഷത വഹിച്ചു. 
മുനിസിപ്പൽ കൗൺസിലർ പി എം അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണവും ലയൺസ് ക്ലബ്ബ് ചീഫ് പ്രോജക്ട്  കോർഡിനേറ്റർ സിബി പ്ലാത്തോട്ടം രക്തദാന സന്ദേശവും നടത്തി. 
എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് ജി നാഫ്,  അരുവിത്തുറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ്  മനോജ് പരവരാകത്ത്, സ്റ്റാഫ് സെക്രട്ടറി ജൂബിമോൾ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ, ഗയിഡ് ക്യാപ്റ്റൻ സജന സഫ്റു, മുഹമ്മദ് റാഫി, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, ഡോക്ടർ മിഷാ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിൽ അൻപത് ഓളം പേർ രക്തം ദാനം ചെയ്തു. ലയൺസ് - എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് കോട്ടയം ആണ് ക്യാമ്പ് നയിച്ചത്. ‌വോളണ്ടിയർ ലീഡർമാരായ സാദിയ സജീർ, മുഫീദ വി എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions

MORE STORIES

കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു