Hot Posts

6/recent/ticker-posts

ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്


നവംബർ 17-നു രാമപുരത്തു നടക്കുന്ന ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും സാമുദായികം. സഭാത്മകം, ദേശീയം, അന്തർദേശീയം എന്നീ ചതുർവിധമാനങ്ങൾ ഉൾക്കൊ ള്ളുന്നുണ്ടെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു. സഭയുടെ ചരിത്രത്തിൽ രാമപുരം കേന്ദ്രമാക്കി വലിയൊരു മുന്നേറ്റം സ്യഷ്ടിക്കാൻ ക്രൈസ്‌തവ മഹാസമ്മേളനത്തിന് സാധ്യമാകുമെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി. 
മാർത്തോമാ നസ്രാണി സമുദായ ത്തിന്റെ പാരമ്പര്യം, ഭാഷയുടെയും സാഹിത്യത്തിന്റെയും മേഖലകളിൽ പാലാ രൂപതയിലെ സാഹിത്യകാരന്മാർ നല്കിയ സംഭാവനകൾ, സഭയെ വളർത്തിയ ആത്മീയ നേതാക്കന്മാരുടെ പാരമ്പര്യാധിഷ്ഠിത ജീവിതം, സീറോമലബാർ സഭ ആഗോളതലത്തിൽ നടത്തുന്ന നേഷൻ ബിൽഡിംഗ് തുടങ്ങിയ കാര്യങ്ങൾ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പഠനവിഷയങ്ങളാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്‌തവ മഹാസമ്മേളനത്തിൻ്റെ ക്രമീകരണങ്ങൾക്കു വേണ്ടി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം ഇൻചാർജായി പാലാ രൂപത വികാരി ജന റാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, ചെയർമാനായി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, 

വൈസ് ചെയർമാൻമാരായി ഫാ. അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര, ഫാ. ജോർജ് വേളൂപ്പറമ്പിൽ, ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജനറൽ കൺവീനറായി ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിൻ്റ് കൺവീനർമാരായി ബിനോയി ജോൺ, ഫാ. എബ്രാഹം കാക്കാനിയിൽ, ഫാ. ഐസക് പെരിങ്ങാമലയിൽ, ഫാ. ജോർജ് പോളച്ചിറകുന്നുംപുറം എന്നി വരെ തെരഞ്ഞെടുത്തു. 
ഇൻവിറ്റേഷൻ & റിസപ്ഷൻ കമ്മിറ്റി ചെയർമാനായി ഫാ. ജോസ് വടക്കേ കുറ്റ്, ഫിനാൻസ് കമ്മിറ്റി ചെയർമാനായി ഫാ. മാത്യു തെന്നാട്ടിൽ ഓഫീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഫാ. ജെയിംസ് ചൊവ്വേലിക്കുടിയിൽ, ബിന്ദു ആൻ്റണി, പ്രോഗ്രാം കമ്മി റ്റി ചെയർമാനായി ഫാ. തോമസ് കിഴക്കേൽ, 

പബ്ലിസിറ്റി & മീഡിയ കമ്മിറ്റി ചെയർമാനായി ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, വിജിലൻസ് കമ്മിറ്റി അംഗങ്ങളായി ഫാ. ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. ജോസഫ് മുകളേപറമ്പിൽ, ഫാ. ജോർജ് പുല്ലുകാലായിൽ, ട്രാഫിക് കമ്മിറ്റി ചെയർമാനായി ഫാ. സ്‌കറിയ വേകത്താനം, 

വോളൻ്റിയേഴ്‌സ് കമ്മിറ്റി ചെയർമാനായി ഫാ. എബ്രാഹം കാക്കാനിയിൽ, ഫാ. ജോൺ മണാങ്കൽ, സ്റ്റേജ്, ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയർമാ നായി ഫാ. ക്രിസ്റ്റി പന്തലാനിയിൽ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി ഫാ. ലൂക്കോസ് കൊട്ടുകപ്പള്ളി, ഫുഡ് ആൻ്റ് അക്കൊമൊഡേഷൻ കമ്മിറ്റി ചെയർമാനായി ഫാ. ജോവാനി കുറു വാച്ചിറ എന്നിവരെയും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു.
500-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ സിമ്പോസിയത്തിനും 50000-ത്തോളം ആളുകൾ പങ്കെടുക്കുന്ന ക്രൈസ്‌തവ മഹാസമ്മേളനത്തിനും വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പ്രോട്ടോസിഞ്ചെല്ലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ, വികാരി ജനറാൾ ഫാ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്. ഫാ. ജോസഫ് കണിയോടിക്കൽ, രൂപത പ്രൊക്യുറേറ്റർ, ഫാ. ജോസ് മുത്തനാട്ട്, ചാൻസിലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോസ് വടക്കേക്കുറ്റ്,

ഫാ. ബർക്കുമാൻസ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. കുര്യൻ തടത്തിൽ, ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഫാ. ജയിംസ് ചൊവ്വേലിക്കുടിയിൽ,

ഫാ. ജയിംസ് പനച്ചിക്കൽകരോട്ട്, ശ്രീ ബിനോയി ജോൺ അമ്പലംകട്ടയിൽ, ബിന്ദു ആന്റണി വട്ടമറ്റത്തിൽ, ശ്രീ. ബേബി ആൻ്റണി പാറയ്ക്കൽ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി