Hot Posts

6/recent/ticker-posts

ആഗോള വൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റ് പാലായിൽ! ഒരുക്കങ്ങൾ ആരംഭിച്ചു

പാലാ: പാലാ പുഴക്കര മൈതാനിയിൽ ഫുഡ് ഫെസ്റ്റ് 2024 പന്തലിൻ്റെയും സ്റ്റാളിൻ്റെയും കാൽ നാട്ടുകർമ്മം പാലാ നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ നിർവ്വഹിച്ചു. 
യൂത്ത് വിങ്ങ് പ്രസിഡന്റ് ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, ആന്റണി കുറ്റിയാങ്കൽ, ഫ്രഡി നടുത്തൊട്ടിയിൽ, അൽഫോൻസ്, ജോസ്, ആൻ്റോ പുഴക്കര എന്നിവർ പങ്കെടുത്തു. 
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ്പാലാ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നത്.
ഡിസംബർ 4 മുതൽ 8 വരെ പാലാ നഗര ഹൃദയത്തിൽ പുഴക്കര മൈതാനത്ത് വെച്ചാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വിദേശിയും സ്വദേശിയുമായ വിഭവങ്ങളുടെ കലവറയാണ് ഈ ഫുഡ് ഫെസ്റ്റിൽ അവതരിപ്പിക്കുന്നത്. 
50 ലധികം സ്റ്റാളുകളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ വിവിധ തരം രുചിയിനങ്ങൾ കൂടാതെ ഡെസേർട്ടുകൾ, ഐസ്ക്രീമുകൾ, ഡ്രിങ്കുകൾ എന്നിവയും, അതിനൊപ്പം വാഹനപ്രദർശനത്തിനായി ഒരു പവിലിയനും ഉണ്ടാകും. ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും കലാ പരിപാടികളും വേദിയിൽ നടത്തപ്പെടും.


Reactions

MORE STORIES

തീക്കോയി ചാത്തപ്പുഴ കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
കോട്ടയം നഗര മധ്യത്തിൽ തീപിടുത്തം
സിജോ പ്ലാത്തോട്ടം, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി
സി.ലിസ്ബിൻ പുത്തൻപുര പ്രൊവിൻഷ്യൽ സുപ്പീരിയർ
പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
സന്നദ്ധ രക്തദാന രംഗത്ത് മികച്ച പ്രവർത്തനവുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കോസ് ബാവ
പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേനത്തിരുനാൾ സമാപിച്ചു
നാളെ മീനച്ചിൽ താലൂക്കിലെ റേഷൻകടകളടച്ച് ധർണ്ണ നടത്തും