Hot Posts

6/recent/ticker-posts

ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത് : കാർഡിനൽ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കോസ് ബാവ


രാമപുരം :  പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിന്റെയും  ഡി സി എം എസ് സംഘടനയുടെ  സപ്തതി വർഷാചരണത്തിന്റെയും ഭാഗമായി രാമപുരം കുഞ്ഞച്ചൻ നഗറിൽ വച്ചു നടത്തപ്പെട്ട ക്രൈസ്തവ മഹാസമ്മേളനത്തിനു കുഞ്ഞച്ചന്റെ കബറിടത്തിൽ ദീപം തെളിയിച്ചുകൊണ്ട് സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കാർഡിനൽ മാർ ക്ലിമീസ് കാതോലിക്ക ബാവ ആരംഭം കുറിച്ചു. തുടർന്ന് സമ്മേളന വേദിയിൽ മുഖ്യഥിതിയായി സംസാരിച്ച ക്ലിമീസ് പിതാവ് രാജ്യവും ഭരണഘടനയും പൗരന്മാർക്ക് നൽകുന്ന സുരക്ഷിതത്വബോധത്തിൽ മുറിവുകൾ ഉണ്ടാക്കരുതെന്നും പ്രസ്താവിച്ചു. 
മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത്  ഭരണഘടനയ്ക്കുതന്നെ അപമാനമാണ്. ദളിത് സമൂഹത്തിന്റെ പിന്നോക്കാവസ്ഥ ഒരുപോലെ കാണണം. അതിനാൽ 'ദളിത് ഇന്ത്യൻ ' എന്ന പ്രയോഗമാണ് ഉണ്ടാകേണ്ടത്. ദളിത് ക്രൈസ്തവരോടൊപ്പം ഹൃദയം കൊണ്ടു കേരളസഭ ചേർന്നു നിൽക്കുന്നുവെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നമ്മുടെ ദേശം എല്ലാവരും ഏകോദര സഹോദരരരെപോലെ ജീവിക്കുന്ന ഇടം ആകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക സാഹചര്യങ്ങൾ ഒരുപോലെ നിലനിൽക്കുന്ന ഒരു രാജ്യത്ത് സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന്  ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു.  ക്രൈസ്തവ മഹാസമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ പിതാവ്. വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ഒരു ജനസമൂഹം അവഗണിക്കപ്പെടുകയും മതത്തിന്റെ പേരിൽ പ്രത്യേക നിയമങ്ങൾ ഒരേ സമുദായത്തിൽ പെട്ടവർക്ക് നിർമ്മിക്കുന്നത് ഒരു രാജ്യത്തിനു ഭൂഷണമല്ലെന്നും പിതാവ് തുടർന്നു പറഞ്ഞു. 

പൊതുസമൂഹത്തെ വളർത്തിയ ക്രൈസ്തവ സമൂഹം എല്ലാവരും മനുഷ്യരാണെന്നു പഠിപ്പിച്ചു. സമത്വത്തിന്റെ ബാലപാഠങ്ങൾ പൊതുസമൂഹത്തെ പഠിപ്പിച്ചത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പൊതു സമൂഹത്തെ വളർത്തിയ നമ്മൾ സ്വയം വളർന്നോ എന്നു ചിന്തിക്കേണ്ട സമയമാണിത്. നഷ്ടപ്പെടുന്ന അവകാശങ്ങളെയും നന്മകളെയും കുറിച്ച് അറിവില്ലെങ്കിൽ അത് ആ സമൂഹത്തിന്റെ പരാജയത്തിൽ അവസാനിക്കുമെന്നും കൂട്ടത്തിൽ അവസാനിക്കാതെ കൂട്ടായ്മയിൽ വളരണമെന്നും  പിതാവ് കൂട്ടിച്ചേർത്തു.
അഭിവന്ദ്യ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഡി സി എം എസ് പാലാ രൂപതയുടെ ഹൃദയഭാഗമാണെന്നും രൂപതാംഗങ്ങളിൽ ആറിൽ ഒരു ഭാഗം ദളിത് ക്രൈസ്തവരാണെന്നും  പറഞ്ഞു. ദളിത് കത്തോലിക്കർക്കു വേണ്ടി രൂപത നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.  ചരിത്രത്തിൽ  വിമോചന സമരം, വിദ്യാഭ്യാസ സമരം, മദ്യം-മയക്കുമരുന്ന്  എന്നിവക്കെതിരെയുള്ള മുന്നേറ്റങ്ങൾ, പാരിസ്ഥിതിക  - കാർഷിക പ്രശ്നങ്ങൾ എന്നിവയിൽ  ഉടനീളം രൂപത ഇടപെട്ടുകൊണ്ടിരുന്നു. 

പാലാ രൂപത നിഷ്ക്രിയമായിരുന്നില്ല. ഉറങ്ങാത്ത കാവൽക്കാരനായി നാലു ലക്ഷത്തോളം വരുന്ന രൂപതാംഗങ്ങളെ കരങ്ങൾക്കുള്ളിൽ കാത്തു സംരക്ഷിച്ചുകൊണ്ടിരുന്നു. ഇതുപോലെതന്നെ, ദളിത് ജനവിഭാഗത്തെയും സംരക്ഷിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് ഈ മഹാസമ്മേളനവും സിമ്പോസിയവും- പിതാവ് തുടർന്നു പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനിൽനിന്ന് മാമോദീസാ സ്വീകരിക്കുകയും കുഞ്ഞച്ചന്റെ സംസ്കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും ചെയ്ത  മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തിന് അനുഗ്രഹമായി.
രാവിലെ നടന്ന ദേശീയ സിമ്പോസിയത്തിൽ" വാ. കുഞ്ഞച്ചൻ ദളിത് വിമോചനത്തിനു വഴികാട്ടി "എന്ന വിഷയം ചർച്ച ചെയ്തു. സമ്മേളനത്തിൽ മാർ.ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കെ .സി. ബി .സി.    എസ്. സി/ എസ്. റ്റി / ബി. സി. കമ്മീഷൻ ചെയർമാൻ ഗീവർഗീസ് മാർ അപ്രേം തിരുമേനി ഉദ്ഘാടനം നിർവഹിച്ചു. 

ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. സിബിസിഐ എസ് സി ബി സി കമ്മീഷൻ സെക്രട്ടറി വിജയകുമാർ നായിക് പ്രസംഗിച്ചു. റവ . ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ , ഡോ.സിജോ ജേക്കബ്, ബിനോയി ജോൺ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 
വാഴ്ത്തപ്പെട്ട തേവർ പറമ്പിൽകുഞ്ഞച്ചന്റെ വൈസ് പോസ്റ്റുലേറ്റർ  ഫാ.തോമസ് വെട്ടുകാട്ടിൽ മോഡറേറ്റർ ആയിരുന്നു. ഉച്ചകഴിഞ്ഞ് നടന്ന ക്രൈസ്തവ മഹാസമ്മേളനത്തിൽ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശം നൽകി. എം.പി മാരായ ശ്രീ. ജോസ്  കെ. മാണി, ശ്രീ . ആൻ്റോ ആൻ്റണി ,എം. എൽ. എ മാരായ  ശ്രീ. മോൻസ് ജോസഫ് , ശ്രീ . സെബാസ്റ്യൻ കുളത്തുങ്കൽ , 

പാലാ രൂപത പ്രോട്ടോ-സിഞ്ചല്ലൂസ്  മോൺ. ജോസഫ് തടത്തിൽ, വികാരി ജനറൽ മാരായ  മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, ഡി. സി. എം. എസ് . സംസ്ഥാന പ്രസിഡൻറ് ശ്രീ. ജെയിംസ് ഇലവുങ്കൽ,ഡി. സി. എം. എസ് . രൂപത പ്രസിഡൻറ് ശ്രീ . ബിനോയി ജോൺ, ശ്രീമതി .ബിന്ദു സെബാസ്റ്റ്യൻ,  ശ്രീ . രാജീവ് കൊച്ചുപറമ്പിൽ , ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. ജോസ് വടക്കേക്കുറ്റ്, ശ്രീമതി. ബിന്ദു ആൻ്റണി എന്നിവർ സംസാരിച്ചു. രാമപുരത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ചുകൊണ്ട് അമ്പതിനായിരത്തിൽ അധികം ആളുകൾ ക്രൈസ്തവ മഹാസമ്മേളനത്തിലേക്ക് ഒഴുകിയെത്തി.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി