പാലാ: മീനച്ചിൽ താലൂക്കിലെ റേഷൻ വ്യാപാരികൾ സംയുക്തമായി റേഷൻകടകളടച്ച് ധർണ്ണ നടത്തും. 19-11-2024 (ചൊവ്വ) രാവിലെ 10.30 ന് മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിന് മുമ്പിൽ ധർണ്ണ നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.
റേഷൻ വ്യാപാരികളുടെ 2 മാസത്തെ വേതനം നൽകാത്തതിലും വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും മറ്റുമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്.