Hot Posts

6/recent/ticker-posts

ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം പ്രവിത്താനം സ്കൂളിൽ നടന്നു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ഒന്നാമത് ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരമായ 'ടെക് ക്വസ്റ്റി'ൽ ഹൈസ്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം, യു.പി. വിഭാഗത്തിൽ ഗവൺമെന്റ് യു.പി. സ്കൂൾ മറവൻതുരുത്ത് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനത്തെത്തി 5000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
പൊതുവിദ്യാഭ്യാസമേഖലയിലെ യു.പി., ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ വേറിട്ട് നിൽക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.വളരെ ആകർഷകമായ രീതിയിൽ സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 130 ൽ അധികം സ്കൂളുകൾ പങ്കെടുത്തു. മത്സരാർത്ഥികളോടൊപ്പം എത്തിയ അധ്യാപകർക്കും മാതാപിതാക്കൾക്കുമായി പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ച് അവർക്ക് സമ്മാനങ്ങൾ നൽകിയത് 'ടെക് ക്വസ്റ്റി'നെ വ്യത്യസ്തമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സമ്മാനമായ 3000 രൂപയും ക്യാഷ് പ്രൈസും കരസ്ഥമാക്കിയത്  മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂൾ ആണ്.മൂന്നാം സമ്മാനമായ 2000 രൂപയും സർട്ടിഫിക്കറ്റും നെടുംകുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ നേടി. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാലാം സമ്മാനമായ 1000 രൂപയും സർട്ടിഫിക്കറ്റും, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം സമ്മാനമായ 500 രൂപയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.
യു.പി. വിഭാഗത്തിൽ രണ്ടാം സമ്മാനമായ 3000 രൂപയും സർട്ടിഫിക്കറ്റും നേടിയത് ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂൾ ആണ്. മൂന്നാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും സി. എസ്. യു. പി. സ്കൂൾ മാടപ്പള്ളി കരസ്ഥമാക്കി. സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അരുവിത്തുറ നാലാം സമ്മാനമായ 1000 രൂപയും സർട്ടിഫിക്കറ്റും, സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ നെടുംകുന്നം അഞ്ചാം സമ്മാനമായ 500 രൂപയും സർട്ടിഫിക്കറ്റും നേടി. പ്രശസ്ത സിനിമാതാരം മിയ ജോർജ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.


പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളുപറമ്പിൽ,ചീഫ് സ്പോൺസർ സിബിച്ചൻ ജോസഫ് കൂടമറ്റത്തിൽ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ അജി വി ജെ, പ്രോഗ്രാം കോർഡിനേറ്റർ ജിനു ജെ. വല്ലനാട്ട്, പ്രോഗ്രാം ഡിസൈനർ വിദ്യ കെ.എസ്, എം.പി.ടി.എ. പ്രസിഡന്റ് ജാൻസി ജോസഫ്, ബീനാമോൾ അഗസ്റ്റിൻ, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു