Hot Posts

6/recent/ticker-posts

പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസിൽ മൽസ്യ കൃഷിക്ക് തുടക്കംകുറിച്ചു

പാലാ അഗ്രിമ സൊസൈറ്റിയുമായി ചേർന്ന് 'കുട്ടികളും കൃഷിയിലേക്ക്' എന്ന പദ്ധതിയിൽപ്പെടുത്തി പച്ചക്കറി കൃഷിക്കൊപ്പം മൽസ്യ കൃഷിയും പാലാ സെൻ്റ്.തോമസ് എച്ച്.എസ്.എസിൽ ആരംഭിച്ചു.
സ്കൂളിനോട് ചേർന്നുള്ള ചെറിയ ഓലി കെട്ടിയൊരുക്കിയാണ് മൽസ്യക്കൃഷി നടത്തുന്നത്. പാലാ മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലമ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 100 നട്ടർ മൽസ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 
പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, റോവർ ലീഡർ നോബി ഡൊമിനിക്ക്, റെയ്ഞ്ചർ ലീഡർ അനിറ്റ അലക്സ് എന്നിവർ മത്സ്യക്കൃഷിക്ക് നേതൃത്വം കൊടുക്കുന്നു. പാലാ സെൻ്റ്.തോമസിലെ പച്ചക്കറി കൃഷി ഇതിനോടകം പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ പ്രവർത്തനമാണ്. 
പച്ചക്കറികളുടെ വിപുലമായ കൃഷിയാണ് ഇവിടെയുള്ളത്. വിഷരഹിത പച്ചക്കറിയും ഭക്ഷ്യ വിഭവങ്ങളും സ്വന്തം പുരയിടത്തിൽ ഉത്പാദിപ്പിക്കാനുള്ള പരിശീലനം നൽകുന്നതിനൊപ്പം കൃഷിയിലുളള താല്പര്യവും കുട്ടികളിൽ വളർത്തുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രിൻസിപ്പൽ റെജിമോൻ കെ മാത്യു പറഞ്ഞു.


Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു