Hot Posts

6/recent/ticker-posts

നിങ്ങൾക്കും സംരംഭകരാകാം... ബോധവൽകരണ ശില്പശാല നാളെ തീക്കോയി ഗ്രാമപഞ്ചായത്ത് ഹാളിൽ

തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെയും മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിന്റെയും സഹകരണത്തോടെ സംരംഭകത്വ ബോധവൽകരണ ശില്പശാല നവംബർ 07 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 ന് തീക്കോയി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തുന്നു. 
വൈസ് പ്രസിഡൻ്റ് മാജി തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പാലിറ്റി EDE അജയ് ജോസ് ക്ലാസ്സുകൾ നയിക്കും.
പ്രസ്തുത പരിപാടിയിൽ എങ്ങനെ ഒരു സംരഭം ആരംഭിക്കാം, പുതിയ സംരഭ സാധ്യത മേഖലകൾ, അതിനാവശ്യമായി വരുന്ന ലൈസൻസുകളും രജിസ്ട്രേഷനുകളും, വ്യവസായ വകുപ്പും മറ്റ് സർക്കാർ വകുപ്പുകളും ഏജൻസികളും വഴി നടപ്പിലാക്കുന്ന വിവിധ സബ്‌സിഡി സ്കീമുകൾ, സഹായ പദ്ധതികൾ (Msme insurance For Manufacturing, Service and Trade units) PMFME, OFOE, PMEGP, വായ്പ പദ്ധതികൾ തുടങ്ങി ഒരു സംരംഭകൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ക്ലാസ് നടക്കും. 
നിലവിൽ ഉൽപാദന, സേവന, കച്ചവട മേഖലകളിൽ സംരംഭം നടത്തുന്നവരും, പുതുതായി സംരംഭത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ സി ജെയിംസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9497400158 - നന്ദു വി നടരാജ് (എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്), 9744454855 - സജന ഉമ്മർ (വ്യവസായ വികസന ഓഫീസർ)


Reactions

MORE STORIES

പാലാ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും നോട്ടീസ് പ്രകാശനവും നടന്നു
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!
ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരത്തിന് ആവേശ പ്രതികരണം
ദേശീയ സിമ്പോസിയവും ക്രൈസ്തവ മഹാസമ്മേളനവും 2024 നവംബർ 17-ന് രാമപുരത്ത്
പാലാ ജൂബിലി വോളി ബോൾ ടൂർണ്ണമെന്റ് ഡിസംബർ 1 മുതൽ 6 വരെ
മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം
പാലായിൽ ഫുഡ് ഫെസ്റ്റ് വരുന്നു... ലോഗോ പ്രകാശനം ചെയ്തു
റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം; തെളിമ പദ്ധതി നവംബർ 15 മുതൽ
തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു
കോട്ടയത്ത് 1.5 ലക്ഷം പ്രമേഹ ബാധിതർ: ആരോഗ്യ പ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു