Hot Posts

6/recent/ticker-posts

തീക്കോയിൽ കുട്ടികളുടെ ഹരിതസഭ ചേർന്നു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും വളർന്നുവരുന്ന പുതുതലമുറയ്ക്ക് മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് തലത്തിൽ ഹരിതസഭ ചേർന്നു. 
പഞ്ചായത്ത് തലത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഹരിത സഭ നടത്തിയത്. ഇരുന്നൂറോളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു. ശിശുദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ റാലിയും ഇതോടൊപ്പം നടത്തി. 
ഹരിതസഭയുടെ ലക്ഷ്യം, നടപടിക്രമങ്ങൾ, പ്രവർത്തന റിപ്പോർട്ട്, മാലിന്യ നിർമാർജന രംഗത്തുള്ള കുട്ടികളുടെ ആശയങ്ങൾ, വിവിധ സ്കൂളുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ, ക്രോഡീകരിച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ, ചോദ്യോത്തരങ്ങൾ, പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, മാലിന്യമുക്ത പ്രതിജ്ഞ തുടങ്ങിയവയാണ് ഹരിത സഭയിൽ നടന്നത്. 
ചടങ്ങിൽ നീറ്റ് പിജി പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 128 ആം റാങ്കും സ്റ്റേറ്റ് തലത്തിൽ ആറാം റാങ്കും കരസ്ഥമാക്കിയ ഡോ.നിർമ്മൽ തെരേസ് ജോർജ് കുന്നത്തിനും സി എ പാസായ കുമാരി ആതിര സജി പറയംചാലിനും തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. 


ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, എ ഇ  ഒ ഷംല ബീവി, വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി  ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്കുട്ടി മെംബർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു ബി മുരുകൻ, പി എസ് രതീഷ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കോച്ച്, സെക്രട്ടറി സജീഷ് എസ്, അസിസ്റ്റൻറ് സെക്രട്ടറി സജി പി റ്റി, വി ഇ ഒ മാരായ ടോമിൻ ജോർജ്, ആകാശ് ടോം, വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികളായ തെരേസ് സജി, അഭിജിത്ത് പി, നേഹ സുധീഷ്, ജൂവൽ ജോസ്, ശരൺ പ്രസാദ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, റാങ്ക് ജേതാക്കളായ ഡോക്ടർ നിർമ്മൽ തെരേസ് ജോർജ്,  കുമാരി ആതിര സജി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഹരിതസഭയിൽ സ്കൂൾ ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ