Hot Posts

6/recent/ticker-posts

തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തീക്കോയി പള്ളിവാതിൽ-പാറമട - കൊല്ലംമ്പാറ റോഡ് വർഷങ്ങളായി ടാറിങ്ങോ കോൺക്രീറ്റിങ്ങോ ഇല്ലാതെ വാഹന യാത്ര സാധ്യമാകാത്ത വിധം ദുരിത സാഹചര്യത്തിലായിരുന്നു. വലിയ കയറ്റിറക്കവും, വളവുകളും ഉള്ള ഈ ഈ റോഡിൽ ഒരു തരത്തിലും വാഹനഗതാഗതം സാധ്യമായിരുന്നില്ല. 
പ്രദേശവാസികൾ പൂർണ്ണമായും കാൽനടയായാണ് ശ്രായം റോഡിൽ എത്തി വാഹനങ്ങളിൽ കയറിയിരുന്നത്. വിദ്യാർത്ഥികളും, പ്രായമായവരും,  രോഗികളും ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ദുരിതമനുഭവിച്ചിരുന്നു. വൃദ്ധരോഗികളെയും മറ്റും എടുത്തുകൊണ്ടാണ് ആശുപത്രിയിലും മറ്റും കൊണ്ടു പോയിക്കൊണ്ടിരുന്നത്. 
പ്രദേശവാസികൾ ഈ ദുരിത യാത്രയുടെ സാഹചര്യം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യെ ധരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തതിനെ തുടർന്ന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയായിരുന്നു.  
ഇതോടെ ദീർഘനാളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാദുരിതത്തിന് പരിഹാരമായി. റോഡിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. 
വാർഡ് മെമ്പർ സിറിൽ റോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാജു പുല്ലാട്ട്, ജോഷി കൊല്ലംപാറ, ജോൺസൺ പുതനപ്രകുന്നേൽ, ജോളി സെബാസ്റ്റ്യൻ അഴകത്തേൽ, ബാബു വർക്കി മേക്കാട്ട്,  ജോസുകുട്ടി കല്ലൂർ,സി.വി ജോസഫ് ചങ്ങഴശ്ശേരിൽ, ടി. കെ ബാലകൃഷ്ണൻ തെക്കേടത്ത്, ഡേവിസ് പാമ്പ്ലാനി, ജൂവൽ സെബാസ്റ്റ്യൻ, നോബി കാടൻകാവിൽ, ടോം രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി