Hot Posts

6/recent/ticker-posts

വോളിബോൾ താരങ്ങളെ ആദരിച്ച്‌ ഏനാദി ലിബറോ സ്‌പോർട്ട്സ് അക്കാദമി

വൈക്കം: ഏനാദി ലിബറോ സ്‌പോർട്ട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന ജൂനിയർ, സബ് ജൂനിയർ വോളിബോൾ താരങ്ങളെ ആദരിച്ചു. കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് അസിസ്റ്റൻ്റ് പ്രഫസറും പ്രമുഖ വോളിബോൾ പരിശീലകനുമായ ഒ.എൽ അർജ്ജുൻ ആദരിക്കൽ ചടങ്ങ് നിർവ്വഹിച്ചു. 


ബ്രഹ്മമംഗലത്ത് നടന്ന അനുമോദന സമ്മേളനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ ഉദ്ഘാടം ചെയ്തു. ലിബറോ അക്കാദമി പ്രസിഡൻ്റ് എസ്.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. 
 
ലിബറോ സ്ഥാപകൻ ടി.സി ഗോപി, ബ്രഹ്മമംഗലം സ്കൂൾ മാനേജർ ടി.ആർ സുഗതൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമണി മോഹൻദാസ്, രാഗിണി ഗോപി, സ്കൂൾ പ്രിൻസിപ്പാൾ എൻ.ജയശ്രീ, ബിനു മുളന്തുരുത്തി, പി.കെ വേണുഗോപാൽ, പി.കെ പ്രിയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉത്തർപ്രദേശിൽ നടന്ന സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ മത്സരത്തിൽ കേരളത്തെ നയിച്ച ആയുഷി റെജി ഉൾപ്പടെ 24 ഓളം പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.വിദ്യാർഥികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


Reactions

MORE STORIES

കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍
കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു
പൂവത്തോട് അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു
കോട്ടയം ജില്ലയിൽ മോഷണകേസുകൾ കുന്ന് കൂടുന്നു