ചെമ്മലമറ്റം: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 1.45 ന് പാരിഷ് ഹാളിൽ ചേർന്നയോഗത്തിൽ സ്കൂൾ മാനേജർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.

അരുവിത്തുറ സെൻറ് ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, പി.ടി.എ പ്രസിഡൻറ് ബിജു കല്ലിടുക്കനാനി, സ്റ്റാഫ് സെക്രട്ടറി ജിജി ജോസഫ് എന്നിവർ പ്രസംഗിച്ചു

ഉപജില്ല, ജില്ല, സംസ്ഥാന, രൂപതാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ഈ അവസരത്തിൽ വിതരണം ചെയ്തു ഉപജില്ല കലോത്സവത്തിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു.