ഈരാറ്റുപേട്ട: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടത്തിയ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കരണം ശ്രദ്ധേയമായി.
വെള്ളിയാഴ്ച്ച രാവിലെ 9.30 ന് സ്കൂൾ ഗ്രൗണ്ടിൽ ആണ് നൂറോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന ദൃശ്യാവിഷ്കരണം നടന്നത്. യൗസേപ്പും മേരിയും പേര് എഴുതാൻ ബദ്ലേഹിമിൽ എത്തുന്നതു മുതൽ ഈജിപ്തിലേക്കുള്ള പാലായനം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിച്ചത്. കാലി തൊഴുത്ത് മുതൽ എല്ലാം പുനരാവിഷ്കരിച്ചാണ് ദൃശ്യ അവതരണം നടത്തിയത്.
ഒരു മാസത്തെ പരിശീലനത്തിന് ശേഷമാണ് സിസ്റ്റർ ഡീനാ SABSന്റെ നെതർ ത്വത്തിൽ അവതരണം നടന്നത് - പ്രശസ്ഥ ചലച്ചിത്ര പിന്നണി ഗായിക ലല്ലു അൽഫോൻസ് മുഖ്യാ അതിഥിയായിരിന്നു.