Hot Posts

6/recent/ticker-posts

"ക്രിസ്തുമസ് കരോൾ 2024" നാളെ വൈകുന്നേരം പാലായില്‍

പാലാ: പാലായിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാലാ മരിയസദനവും വ്യാപാരി വ്യവസായി ഏകോപന സമിതിയും, യൂത്ത് വിംഗും, സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ 2024 ഡിസംമ്പർ 22 ഞായറാഴ്ച 5.30ന് വൈകുന്നേരം പാലായില്‍ നടക്കും. അശരണരേയും, അലംബഹീനയേരും, മനോരോഗികളെയും, അനാഥരെയും സംരക്ഷിക്കുകയും, പുനരധിവസിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന പാലാ മരിയസദനം ഈ പ്രോഗ്രാമിൽ യൂത്ത്വിങ്ങുമായി കൈ കോർക്കുന്നതു ഈ ആഘോഷത്തിന് കൂടുതൽ അഭിമാനകാര്യമാണ്.  


വൈവിദ്ധ്യവും വെല്ലുവിളികളും നിറഞ്ഞ ബിസിനസ്‌ രംഗത്ത് യുവ വ്യാപാരികളെ ശോഭനമായസ്വപ്നം കാണാൻ പഠിപ്പിക്കാനും ,അവർക്ക് ഏതൊരാവശ്യത്തിനും ആശ്രയിക്കുവാനും കഴിയുന്ന ഒരു കൂട്ടായ്മ  എന്ന ഉദ്ദേശത്തിലാണ് 2004 ൽ പാലായിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ യൂത്ത് വിംഗ് ആരംഭിച്ചത്.  
യൂത്ത് വിംഗ് പാലായുടെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടു തികയുകയാണ്. ഇന്ന് പാലായുടെ മുഖമുദ്രയാണ് പാലാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്  വിംഗ് എന്ന വ്യാപാരി സംഘടന. ഇക്കഴിഞ്ഞ വര്ഷം യൂത്തുവിങ്‌ നേത്രത്വത്തിൽ നടത്തിയ ഓണം ഘോഷയാത്ര, ക്രിസ്മസ് കരോൾ, ഫുഡ് ഫെസ്റ്റ്-2024 എന്നിവ യൂത്തുവിങ് കൂട്ടായ്മയുടെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. 
ഞായറാഴ്ച്ച വൈകിട്ട് 5.30 നു കൊട്ടാരമറ്റത്തു നിന്നാരംഭിക്കുന്ന ക്രിസ്തുമസ്സ് കരോൾ പാലാ ഡിവൈഎസ്പി കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യും. പാലാ രൂപതാ മുഖ്യ വികാരി ജനറാൾ റവ ഫാദർ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. യൂത്ത് വിംഗ് പ്രസിഡൻറ് ജോൺ ദർശന അദ്ധ്യക്ഷത വഹിക്കും. കെ.വി.വി.ഇ.എസ് പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ, സെക്രട്ടറി വി.സി ജോസഫ്, ട്രഷറർ ജോസ് ചെറുവള്ളി, യൂത്ത് സിംഗ് സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, മുൻ പ്രസിഡൻ്റ് ആൻറണി കുറ്റിയാങ്കൽ, പ്രോഗ്രാം കോഡിനേറ്റർ ബൈജു കൊല്ലംപറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും. 
കരോൾ 7.30 ന് ളാലം പാലം ജംഷനിൽ സമാപിക്കുമ്പോൾ നടക്കുന്ന സമ്മേളനം പാലാ എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ മുഖ്യാതിഥി ആയിരിക്കും. 

വാർത്താ സമ്മേളനത്തിൽ വി സി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ആൻറണി കുറ്റിയാങ്കൽ, ജോൺ ദർശന, എബി സൺ, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ, വിപിൻ പോൾസൺ, സിറിൾ ട്രാവലോകം, അനൂപ് ജോർജ്, ജിൻ്റോ ഐജി ഫാം തുടങ്ങിയവർ പങ്കെടുത്തു.




Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു