കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. തിങ്കളാഴ്ച (ഡിസംബർ 2) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെലോ അലർട്ടാണ്.
ഡിസംബർ 3ന് 8 ജില്ലകളിൽ യെലോ അലർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലർട്ടായിരിക്കും.
4ന് കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെലോ അലർട്ടാണ്. വരുന്ന 5 ദിവസം തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം.
കോട്ടയത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബർ 4 വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ഉത്തരവ്.