Hot Posts

6/recent/ticker-posts

കടനാട്ടിൽ പക്ഷാഘാത ബോധവൽക്കരണ സെമിനാർ നടന്നു

കടനാട്: പിതൃവേദി കടനാട് മേഖലയുടെ ആഭിമുഖ്യത്തിൽ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ പാരീഷ് ഹാളിൽവെച്ച് പക്ഷാഘാത ബോധവൽക്കരണ സെമിനാർ നടന്നു. കടനാട് മേഖല ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര സെമിനാർ ഉദ്ഘാടനം ചെയ്തു. 


മേഖല പ്രസിഡന്റ്‌ ഡേവീസ് കെ.മാത്യു കല്ലറയ്ക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി ന്യൂറോളജി വിഭാഗം കൺസൾട്ടൻ്റ് ഡോക്ടർ ജോസി. ജെ.വള്ളിപ്പാലം ക്ലാസ്സ്‌ നയിച്ചു. 
 
പാലാ രൂപത പിതൃവേദി ട്രഷറർ ബിൻസ് തൊടുകയിൽ, എക്സിക്യൂട്ടീവ് അംഗം ജോർജ് നരിക്കാട്ട്, പ്രോഗ്രാം കോ ർഡിനേറ്റർ അനീഷ്, പ്രദീപ് ഔസേപ്പറമ്പിൽ, രാജേഷ് പുളിക്കൽ, ബെന്നി കാക്കിയാനിയിൽ എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽനിന്നായി നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.
സെബാസ്റ്റ്യൻ ചവണിയാങ്കൽ, ജെയിംസ് പോൾ പ്ലാശനാൽ, തോമസ് വള്ളോംപുരയിടം, ബേബി നെല്ലൻകുഴിയിൽ, ജോയി വടശ്ശേരിൽ, ബെന്നി ഈന്തനാക്കുന്നേൽ, ബിജു ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Reactions

MORE STORIES

കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
പയപ്പാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ സ്ത്രീ പുരുഷ ഭേദമെന്യേ നൂറുകണക്കിന് ഭക്തജനങ്ങൾ പതിനെട്ടാംപടി ചവിട്ടി കയറി
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍
കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു
പൂവത്തോട് അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു