കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി കേരള കോൺഗ്രസ് (എം) അംഗം ജോൺസൺ കൊട്ടുകാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സബ്കലക്ടർ ജിനു പുന്നൂസ് വരണാധികാരി ആയിരുന്നു.
എൽ ഡി എഫ് ധാരണ അനുസരിച്ച് പ്രസിഡൻ്റായിരുന്ന സി പി എം അംഗം പി.വി. സുനിൽ രാജി വച്ച ഒഴിവിലാണ് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്. ഞീഴൂർ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.