Hot Posts

6/recent/ticker-posts

ഷിബു തെക്കേമറ്റത്തിനെ ആദരിച്ച് കാവുംകണ്ടം ഇടവക സമൂഹം

പാലാ: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ രക്തദാനം മഹാദാനം എന്ന മഹത്തായ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കി 125 തവണ രക്തദാനം നടത്തുകയും അനേകം രോഗികൾക്ക് മറ്റുള്ളവരെ കൊണ്ട് രക്തം ദാനം ചെയ്യിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു.


കാവുംകണ്ടം സെൻ്റ് മരിയ ഗൊരേത്തി പാരീഷ് ഹാളിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം പൊന്നാടയണിയിച്ചും ഇടവകയുടെ ഉപകാരം നല്കിയും ആദരിച്ചത്. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.   
എ. കെ. സി. സി. പ്രസിഡൻ്റ് ജോജോ പടിഞ്ഞാറയിൽ, പിതൃവേദി പ്രസിഡൻ്റ് ഡേവീസ് കല്ലറയ്ക്കൽ, മാതൃവേദി പ്രസിഡൻ്റ് നൈസ് ലാലാ തെക്കലഞ്ഞിയിൽ, പാലാ ബ്ലഡ് ഫോറം ഡയറക്ടർ ബോർഡ് അംഗം ജയ്സൺ പ്ലാക്കണ്ണിക്കൽ, ജോയൽ ആമിക്കാട്ട്, ഡോക്ടർ മാമച്ചൻ, സിസ്റ്റർ ആഗ്നസ് എഫ്. സി. സി, സിസ്റ്റർ ബിൻസി എഫ് സി സി എന്നിവർ പ്രസംഗിച്ചു.  
ജോഷി കുമ്മേനിയിൽ, ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്,തോമസ് ആണ്ടുക്കുടിയിൽ, ബിജു കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ബിജു ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മറുപടി പ്രസംഗത്തിലൂടെ രക്തദാന സന്ദേശവും നല്കി.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു