പാലാ: മദ്യമോ മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചത് മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും സര്‍ക്കാരിനെയും കട്ടുപ്രതിയായി പരിഗണിക്കണമെന്നും കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ മുന്‍സംസ്ഥാന സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. കാഞ്ഞിരപ്പള്ളി, പാലാ രൂപതകളുടെയും കോട്ടയം അതിരൂപതയുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുകയും സര്‍ക്കാര്‍തന്നെ മദ്യഷാപ്പുകള്‍ നടത്തുകയും ചെയ്ത് അതുമൂലം മനുഷ്യന് അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടാകുന്നുണ്ടെങ്കില്‍ നിശ്ചയമായും സര്‍ക്കാര്‍ കൂട്ടുപ്രതിയാകണം.

എം.ഡി.എം.എ., കഞ്ചാവ് പോലുള്ള മാരക ലഹരികള്‍ മൂലമുള്ള കേസുകളും ഈ ഗണത്തില്‍പെടണം. സര്‍ക്കാര്‍ എന്‍ഫോഴ്‌സമെന്റിന്റെ പരാജയമാണ് ലഹരികടത്ത് വ്യാപകമായിരിക്കുന്നതിന്റെ മുഖ്യകാരണം.