Hot Posts

6/recent/ticker-posts

പാർശ്വ വൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കുകയാണ് ഏറ്റവും വലിയ ക്രിസ്തുമസ് സന്ദേശം: മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ ജി പ്രേംജിത്ത്

വൈക്കം: സമൂഹത്തിലെ പാർശ്വ വത്കരിക്കപ്പെട്ടവരെ ചേർത്ത് പിടിച്ചു കൊണ്ട് അവരെ പൊതു സമൂഹത്തിന്റെ ഭാഗമാക്കുവാൻ പരിശ്രമിക്കുകയെന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സന്ദേശമെന്ന് കേരളാ കോൺഗ്രസ് (ബി) നേതാവും മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാനുമായ കെ ജി പ്രേംജിത്ത് അഭിപ്രായപ്പെട്ടു.


കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും വൈക്കത്ത് ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളൊക്കെ സ്വന്തം വസതിയുള്ളവരാണ് .എന്നാൽ ലോകത്തിനു നന്മ വരുത്തുവാൻ യത്നിച്ച ക്രിസ്തുവിന് ജന്മം കൊടുത്തത് വസതി തേടിയലഞ്ഞ ഒരു കുടുംബത്തിന്റെ യാതനയാണ് വെളിവാക്കുന്നത്. ഒടുവിൽ കാലിത്തൊഴുത്തിൽ ജന്മം കൊള്ളേണ്ടുന്ന അവസ്ഥയിലേക്ക് മാറിയത്; നമ്മൾ ഓരോരുത്തരും തിരുത്തേണ്ടുന്ന പാഠമാണ്. അത് കൊണ്ടാണ് സമൂഹത്തിലെ പാർശ്വ വൽക്കരിക്കപ്പെട്ടവരെ ചേർത്ത് പിടിക്കാൻ നമ്മുടെ പാർട്ടി മുന്നോട്ടു വന്നിട്ടുള്ളത്. അക്കാര്യത്തിൽ കേരളാ കോൺഗ്രസ് (ബി)യുടെ കോട്ടയം ജില്ലാ കമ്മിറ്റി ബഹുകാതം മുന്നിലാണെന്നുള്ളത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. 
കേരളാ കോൺഗ്രസ് (ബി)കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ പി ഗോപകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. ഔസേപ്പച്ചൻ ഓടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി.
സാബു കോയിപ്പളളിൽ (ജില്ലാ വൈസ് പ്രസിഡന്റ്), സനോജ് സോമൻ (ജില്ലാ വൈസ്  പ്രസിഡന്റ്), മനോജ് പുളിക്കൽ (ജില്ലാ ജനറൽ സെക്രട്ടറി), മനോജ് കെ.കെ. (ജില്ലാ സെക്രട്ടറി), അനൂപ് പിച്ചകപ്പളളിൽ (ജില്ലാ സെക്രട്ടറി), നസീം പറമ്പിൽ (ജില്ലാ സെക്രട്ടറി), അജിന്ദ്രകുമാർ (ജില്ലാ സെക്രട്ടറി), ജീമോൻ സി. ഗോപി (ജില്ലാ ട്രഷറർ), സതീഷ് ബാബു (പാലാ നിയോജക മണ്ഡലം പ്രസിഡണ്ട്), ശരൺ മാടത്തേട്ട് (ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ്), ലൂക്കാ പി.ജെ. (കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡൻ്), ഹാരീസ് പി. തെള്ളിയിൽ (പൂഞ്ഞാർ നിയോജക മണ്ഡലം  പ്രസിഡന്റ്), ഗിരിജാ പി.നായർ (വനിതാ കോൺഗ്രസ് (ബി) സംസ്ഥാന  സമിതിയംഗം), സുധീഷ് പഴനിലത്ത് (കെ.വൈ.എഫ്.(ബി) ജില്ലാ പ്രസിഡന്റ്), ജിജി ദാസ് (വനിതാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ്), അഡി സുജിത്ത് കെ.വി. (ദളിത് ഫ്രണ്ട് (ബി) ജില്ല പ്രസിഡന്റ്), മധു ആർ പണിക്കർ (വൈക്കം നിയോ പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു