കോട്ടയം: ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായി സലിൻ കൊല്ലംകുഴിയെ നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ്, തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ്, എ കെ സിസി രൂപത പ്രതിനിധി സഭാംഗം, എന്നി നിലകളിൽ പ്രവർത്തിക്കുന്ന സലിൻ കൊല്ലംകുഴി കടുത്തുരുത്തി പൂഴിക്കോൽ സ്വദേശിയാണ്.