Hot Posts

6/recent/ticker-posts

പാലാ ഡിപ്പോയിൽ വീണ്ടും സർവ്വീസ് നിർത്തലാക്കൽ; ചുവപ്പു കൊടി വീശിയത് 5 ദ്വീർഘദൂര സർവ്വീസുകൾക്ക്; നടപടിയിൽ വൻ പ്രതിഷേധം

പാലാ: പനംകാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറയും പോലാണ് വളരെ യാത്രാ നിരക്കുള്ള ക്രിസ്മസ് പുതുവർഷ സീസ്സണിൽ പാലാ ഡിപ്പോയിൽ നിന്നും പത്ത് വർഷമായി മുടങ്ങാതെ സർവ്വീസ് നടത്തി വന്നിരുന്ന ദീർഘദൂര സർവ്വീസായ പാലാ - കൊന്നക്കാട് സർവ്വീസിന് കെ.എസ്.ആർ.ടി.സി ചുവപ്പു കൊടി വീശിയത്. 
ഡിസം. 24 മുതലാണ് സർവ്വീസ് അവസാനിപ്പിക്കുന്നത്. റിസർവേഷൻ ചാർട്ടിൽ നിന്നും ഈ ഷെഡ്യൂൾ ഒഴിവാക്കുകയും ചെയ്തു. ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എന്ന് ഡിപ്പോ അധികൃതർ പറയുന്നു.
ട്രയിനിൽ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത സ്ഥിതിവിശേഷം സംജാതമായിരിക്കവെയാണ് കെ.എസ്.ആർ.ടി.സിയും യാത്രക്കാർക്ക് പണി തരുന്നത്. അടുത്ത കാലത്തായി അഞ്ചിൽ പരം ദീർഘദൂര സർവ്വീസുകളാണ് ഓരോ കാരണം പറഞ്ഞ് പാലായിൽ നിന്നും നിർത്തലാക്കിയിട്ടുള്ളത്. പാലാ- ചെറുപുഴ, പാലാ- മാനന്തവാടി, പാലാ- അമ്പായത്തോട്, പാലാ- പഞ്ചിക്കൽ, പാലാ- പെരിക്കല്ലൂർ എന്നീ ദ്വീർഘദൂര സർവ്വീസുകളാണ് നിർത്തലാക്കപ്പെട്ടത്. 
നിരവധി പരീക്ഷാ പരിശീലന കേ ന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്ള പാലാ മേഖലയിൽ ദീർഘദൂരയാത്രാ ആവശ്യം സാദ്ധ്യമാക്കുന്നതിൽ ഡിപ്പോ അധികൃതർ കാണിക്കുന്ന നിരുത്തരവാദിത്വ പരമായ നടപടിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പാലായിൽ നിന്നുമുള്ള ചെയിൻ സർവീസുകളിലും ട്രിപ്പ് മുടക്കം പതിവാക്കിയിരിക്കുകയാണ്. തുടർച്ചയായി ഒന്നൊന്നായി ജനപ്രിയ ദ്വീർഘദൂര സർവ്വീസുകൾ നിർത്തലാക്കി കൊണ്ടിരിക്കുമ്പോഴും പാലാ ഡിപ്പോയ്ക്ക് വേണ്ടി ചോദിക്കാനും പറയാനും ചുമതലപ്പെട്ടവർ ഇല്ലാത്ത സ്ഥിതിയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു.
ജയ്സൺ മാന്തോട്ടം
മുടക്കിയ സർവ്വീസുകൾ പുനരാരംഭിക്കുവാൻ നടപടി ഉണ്ടാവണമെന്ന് മാനേജിംഗ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
നിരവധി ഔദ്യോഗിക വേദികളിൽ ഈ വിഷയം ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം ആരോപിച്ചു. ദീർഘദൂര സർവ്വീസുകൾ നിർത്തലാക്കുന്നതിലെ അജണ്ട വ്യക്തമാണ്. സൗത്ത് സോണിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഡിപ്പോയ്ക്കുള്ള അവാർഡ് നിരവധി തവണ വാങ്ങുന്ന ഡിപ്പോ കൂടിയായിരുന്നു പാലാ.
104 ബസുകളിൽ നിന്നും 70 ബസുകളിലേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാലാ ഡിപ്പോ. അതുവദിച്ച സർവ്വീസുകൾ പോലും തുടങ്ങുവാൻ താത്പര്യം കാണിക്കുന്നില്ല. മറ്റ് ദീർഘദൂര സർവ്വീസുകൾക്കും നിർത്തൽ ഭീഷണിയുണ്ട്. പഴവണ്ടികളുടെ ഡിപ്പോ ആയി പാലാ മാറി. ഗ്രാമീണ സർവ്വീസുകളും സ്റ്റേ സർവ്വീസുകളും നേരത്തെ നിർത്തലാക്കിയിരുന്നു. മറ്റ് ഡിപ്പോകളിൽ നിന്നും അടുത്ത കാലത്ത് പാലാ വഴി ആരംഭിച്ച ദ്വീർഘ സർവ്വീസുകൾ ഭൂരിഭാഗവും സമയ ക്ലിപ്ത പാലിക്കാതെ ഒരേ റൂട്ടിൽ ഒരേ സമയം സർവീസ് നടത്തുന്നതും കളക്ഷനേ ബാധിക്കുകയാണ്. സർക്കാർ മാസം തോറും പണം നൽകുന്നതിനാൽ കളക്ഷൻ കാര്യമാക്കുന്നില്ല എന്നാണ് ആക്ഷേപം.


Reactions

MORE STORIES

കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
പയപ്പാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ സ്ത്രീ പുരുഷ ഭേദമെന്യേ നൂറുകണക്കിന് ഭക്തജനങ്ങൾ പതിനെട്ടാംപടി ചവിട്ടി കയറി
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍
കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു
പൂവത്തോട് അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു