കോട്ടയം: ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെയിന്റ്് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ 96 കുട്ടികൾ പങ്കെടുത്തു.
വീടുകളിലെ സുരക്ഷാ സംവിധാനം ഐ.ഒ.ടി. സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ എല്ലാ ക്യാമ്പം ഗങ്ങളും തയാറാക്കി.