Hot Posts

6/recent/ticker-posts

കെ ഐ ആർ എഫ് റാങ്കിങ്ങിൽ മാർ ആഗസ്തീനോസ് കോളേജിന് മികച്ച നേട്ടം

രാമപുരം: കേരളത്തിലെ സർക്കാർ എയ്ഡഡ് - അൺ എയ്ഡഡ് കോളേജുകളുടെ ഉന്നത നിലവാര മൂല്യനിർണ്ണയം നടത്തുന്ന കെ ഐ ആർ എഫ് റാങ്കിങ്ങിൽ മാർ ആഗസ്റ്റിനോസ് കോളേജിന് ഉന്നത റാങ്കിംഗ്. 


മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാം സ്ഥാനവും കെ ഐ ആർ എഫ് റാങ്കിൽ 124 ആം സ്ഥാനവും കോളേജ് കരസ്ഥമാക്കി.
നാക്ക് അക്രിഡിറ്റേഷനിൽ 3.13 പോയിൻ്റോടെ A ഗ്രേഡ് ആദ്യ സൈക്കിളിൽ തന്നെ കരസ്ഥമാക്കുകയും എൻ ഐ ആർ എഫ്  150 -200 ബാൻഡിൽ എത്തിച്ചേരുവാനും കോളേജിന് സാധിച്ചു. ഒരു സ്വാശ്രയ സ്ഥാപനത്തെ സംബന്ധിച്ച് ഇത് വലിയ മികവിന്റെ തെളിവാണ്.  
കോളേജ് മാനേജ്മെന്റിന്റെയും അധ്യാപക അനധ്യാപക സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് മാർ ആഗസ്തീനോസ് കോളേജിന് ഈ അതുല്യ പദവിയിലേക്ക് എത്തുവാൻ സാധിച്ചത്. 
കോളേജ് മാനേജർ ബെർകുമാൻസ് കുന്നുംപുറം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പലിനെയും സ്റ്റാഫ് അംഗങ്ങളെയും അഭിനന്ദിച്ചു.


Reactions

MORE STORIES

കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു
പുല്ലുപാറ ബസ് അപകടം: നാല് മരണം
ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് പാറക്കല്ലുകൾ പതിച്ചു
കിസ്സാൻ ഡ്രോൺ പ്രദർശനം നടത്തി ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി
ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിൽ സ്‌ഥിരീകരിച്ചു
പുല്ലുപാറ അപകടം:  "പഴക്കം അറിയില്ല", വിനോദയാത്രയിൽ പങ്കെടുത്തവരുടെ വിലാസം പോലും ഇല്ല
ജോസ് കെ മാണി എംപി രണ്ടാഴ്ച വിശ്രമത്തില്‍
കോരിക്കൽ ജവഹർ സെൻ്ററിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടന്നു
പൂവത്തോട് അമ്പാറനിരപ്പ് വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു
കോട്ടയം ജില്ലയിൽ മോഷണകേസുകൾ കുന്ന് കൂടുന്നു