ഉണ്ണി മുകുന്ദൻ്റെ മലയാളം ത്രില്ലർ മാർക്കോ ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം നേടി. ആദ്യ ദിനം 4.21 കോടി രൂപ കളക്ഷൻ നേടിയ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. പുഷ്പ 2 ആദ്യ ദിനം കേരളത്തിൽ നേടിയത് 4.9 കോടിയായിരുന്നു.
പുഷ്പ 2 കാരണം വേണ്ടത്ര സ്‌ക്രീനുകൾ ലഭിക്കാത്തതിനാൽ സിനിമ മറ്റ് പ്രദേശങ്ങളിൽ കൂടുതൽ ഷോകൾ നടത്തിനായില്ല. പരിമിതമായ റിലീസുകൾക്കിടയിലും ബോക്‌സ് ഓഫീസിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ്റെ മാർക്കോ.