Hot Posts

6/recent/ticker-posts

നെല്ലിയാനി മിനി സിവിൽ സ്റ്റേഷൻ അനക്സിന് ശാപമോഷം ലഭിക്കും: മന്ത്രി റോഷി അഗസററ്യൻ, അദാലത്തില്‍ വിഷയം ചൂണ്ടിക്കാട്ടിയത് പൊതുപ്രവര്‍ത്തകനായ ജയ്‌സണ്‍ മാന്തോട്ടം

പാലാ: മീനച്ചിൽ താലൂക്ക് മിനി സിവിൽ സ്റ്റേഷൻ അനക്സിനായി കുറവിലങ്ങാട് റോഡിൽ നെല്ലിയാനിയിൽ നിർമ്മിച്ച കെട്ടിടത്തിലേക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വിവിധ സർക്കാർ ഓഫീസുകൾ എത്രയും വേഗം മാറ്റി സ്ഥാപിക്കുവാൻ ഉടൻ നടപടി സ്വീകരിക്കുന്നതിന് മന്ത്രി റോഷി അഗസററ്യൻ ജില്ലാ കളക്ടർക് നിർദ്ദേശം നൽകി.


വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റേണ്ടതായ സർക്കാർ ഓഫീസുകൾ നാളിതുവരെയായിട്ടും ഇവിടെ പ്രവർത്തിപ്പിക്കുവാൻ തയ്യാറാവാത്ത വകുപ്പുകളുടെ നടപടിക്കെതിരെ പൊതുപ്രവർത്തകനായ ജയ്സൺ മാന്തോട്ടമാണ് പാലായിൽ നടന്ന പരാതി പരിഹാര അദാലത്തിൽ വിഷയം ചൂണ്ടിക്കാട്ടിയത്.
അനക്സ് കെട്ടിടവും പ്രദേശവുംകാടുപിടിച്ച് നശിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കെട്ടിടത്തിൽ എത്രയും വേഗം വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്തുന്നതിന് മീനച്ചിൽ തഹസിൽദാരിനും കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടറി വകുപ്പുകൾക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.  
വൈദ്യുതി കണക്ഷനായുള്ള അപേക്ഷ സമർപ്പിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന റവന്യൂ ഓഫീസുകളും പാലാ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുമാണ് അനക്സ് കെട്ടിടത്തിലേക്ക് മാറ്റപ്പെടേണ്ടത്. വിസ്തൃതമായ വാഹന പാർക്കിംഗ് സൗകര്യത്തോടു കൂടിയുള്ള കോംമ്പൗണ്ടാണ് ഇവിടെ ഉള്ളത്.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ