വൈക്കം: കൊതവറ സർവീസ് സഹകരണ ബാങ്കിൽ ക്യാൻസർ വൃക്ക രോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായത്തിൻ്റെയും, വർധിച്ച പെൻഷൻ തുക വിതരണത്തിൻ്റേയും വിതരണോദ്ഘാടനം 28 ന് നടക്കും.
28ന് രാവിലെ 10ന് ബാങ്ക് പ്രസിഡൻ്റ് പി.എം.സേവ്യറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സാന്ത്വനം ചികിൽസാ സഹായ പദ്ധതി മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വർധിപ്പിച്ച പെൻഷൻ തുക വിതരണോദ്ഘാടനം തലയാഴം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് നിർവഹിക്കും.
വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത് സ്കോളർഷിപ്പ് വിതരണം ചെയ്യും.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ്, ബാങ്ക് വൈസ് പ്രസിഡൻ്റ് എം.ജി.ജയൻ, ഭരണസമിതി അംഗങ്ങളായ സി. ടി. ഗംഗാധരൻ നായർ, കെ. ബിനിമോൻ, വി.എം.അനിയപ്പൻ, ജോഷിജോസഫ്, കെ.വി. പ്രകാശൻ,കുര്യാക്കോസ്ദാസ്, വിവിധ കക്ഷി നേതാക്കൾ, സെക്രട്ടറി വി.എസ്. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.