കൊച്ചി: നീതിക്കായി പോരാടുന്ന മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് മൈനോരിറ്റി വിഭാഗം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി സമരപ്പന്തലിൽ എത്തി പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.


സമരവേദിയിൽ നടന്ന ഐക്യദാർഢ്യ സദസ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൾ മുത്തലീബ് ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ജില്ല ചെയർമാൻ എൽദോ കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു.
