കോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജില്ലയിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിലെ പ്രധാന റോഡുകളിൽ ഹൈവേ പട്രോളിംഗ് സ്‌ക്വാഡ് 24 മണിക്കൂറും വാഹന പരിശോധന നടത്തും.
അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് ജില്ലാതലത്തിൽ മേഖല തിരിച്ച് രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് ടീമും സജ്ജമാണ്. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ് ക്രേന്ദീകരിച്ചുള്ള പരിശോധനയും ശക്തമാക്കി. പൊലീസ്, വനംവകുപ്പ് എന്നിവയുമായി ചേർന്ന് സംയുക്തപരിശോധനയും നടത്തും.