പാലാ: ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ സംഘടന ചൊവ്വാഴ്ച (3/12/24) വൈകിട്ട് പാലായിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

OIOP- സംഘടനയുടെ പ്രഥമ പ്രസിഡണ്ടും സ്ഥാപകംഗവുമായ വിനോദ് കെ ജോസ്, ജാഥാ ക്യാപ്റ്റൻ, ജോസ് ആന്റണി കാനാടന് തീപ്പന്തം കൈമാറി. 

പുളിക്കൻസ് ഷോപ്പിംഗ് മാളിനു മുന്നിൽ സംഘടിപ്പിച്ച യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടകനും സ്ഥാപക അംഗവുമായ റോജർ സെബാസ്റ്റ്യൻ, OIOP- കോട്ടയംജില്ലാ പ്രസിഡണ്ട് Adv- ജോസുകുട്ടി മാത്യു, പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് കുമാർ, ബെന്നി മാത്യു, ഷാജി ജോർജ്, ഡേവിസ് ഭരണങ്ങാനം, ലിസമ്മ കുറ്റിയാനി, സാബു പഴനിലം, ഡീലക്സ്- ഗോപി ചേട്ടൻ, ബോബൻ ആക്കിമാട്ടേൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
