പാലാ: പാലാ നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ക്രിസ്‌മസ് കേക്ക് നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലായുടെ സന്ദേശവാഹകരാണ് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സുരക്ഷിതമായി ഉദ്ദേശിക്കുന്ന സ്ഥാനത്ത് യാത്രികരെ കൊണ്ടുവിടുവാൻ ഈ ഓട്ടോക്കാർക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് തൊഴിലാളികളെ ഇവിടെ വച്ച് കാണുവാൻ തീരുമാനിച്ചത്.
തുടർന്ന് ഓട്ടോ തൊഴിലാളികളായ രാജശേഖരനും ബേബി ജോസഫ് നെല്ലിക്കലും ജോൺ തോമസ് മടുക്കാങ്കലും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു.