പാലാ: പാലാ ഗ്യാഡലൂപ്പ മാതാ ദേവാലയത്തിൽ ഇനി തിരുന്നാൾ ദിനങ്ങൾ. പാല ഗ്വാഡലൂപ്പ മാതാ റോമൻ കത്തോലിക്ക ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥ പരിശുദ്ധ ഗ്വാഡലൂപ്പ മാതാവിൻ്റെ തിരുന്നാളിന് കൊടിയേറി.
ഇന്നലെ (ഡിസംബർ 3) ഉച്ചയ്ക്ക് 12 ന് ഇടവക വികാരി റവ ഫാ. ജോഷി പുതുപ്പറമ്പിൽ കൊടി ഉയർത്തി. പട്ടിത്താനം ഫൊറോന വികാരി റവ ഫാ അഗസ്റ്റിൻ കല്ലറയ്ക്കൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.
ഇടവകസമിതി സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ തിരുന്നാൾ ജനറൽ കൺവീനർ ഷിബു വിൽഫ്രഡ്, ജോയിൻ്റ് കൺവീനർ ജൂബി ജോർജ്, ഇടവക സമിതി അംഗങ്ങളായ വർഗ്ഗീസ് വല്ലേട്ട്, മാമ്മച്ചൻ പള്ളിപ്പറമ്പിൽ, ബെന്നി വല്ലേട്ട്, രമ്യ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.