പാലാ: ഡിസംബർ 1 മുതൽ 9 വരെ നടക്കുന്ന പാലാ ടൗൺ കുരിശുപളളിയിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ അമലോത്ഭവ ജൂബിലി തിരുനാളിന് കൊടിയേറി. പാലാ കത്തീഡ്രൽ വികാരി റവ.ഫാ.ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.

ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തിൽ, ളാലം പുത്തൻപള്ളി വികാരി റവ.ഫാ.ജോർജ് മൂലേച്ചാലിൽ, ഫാ.ജോസഫ് ആലഞ്ചേരിൽ, ഫാ.മാത്യു കോലത്ത്, ഫാ.സ്കറിയാ മേനാംപറമ്പിൽ, ഫാ.ജോർജ് ഈറ്റയ്ക്കക്കുന്നേൽ, ഫാ.ജോർജ് ഒഴുകയിൽ, ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടു കോട്ടയിൽ, ഫാ.ആൻറണി നങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
