പാലാ സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പാലാ ജൂബിലി വോളി 2024 പ്രതികൂല കാലാവസ്ഥയിലും വൻ ജനപങ്കാളിത്തത്തോടെ ആവേശകരമായി നടത്തപ്പെട്ടു. പാലാ മുനിസിപ്പൽ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ പാലാ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ കല - കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലറും കൺവീനറുമായ വി.സി പ്രിൻസ്, കൗൺസിലർ ജോസ് ചീരാംകുഴി, പ്രസിഡൻ്റ് അഡ്വ.സന്തോഷ് മണ്ണാർകാട്ട്, വി.സി ജയിംസ്, ജോയി പാലാത്ത്, കുഞ്ഞുമോൻ പാലായ്ക്കൽ, കുഞ്ഞുമോൻ മണർകാട്ട്, ജോർജ് വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസംബർ 2 മുതൽ 6 വരെ മത്സരം നടക്കും. ഉദ്ഘാടന മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജും, സെൻ്റ് ജോർജ് വാഴക്കുളവും ഏറ്റുമുട്ടി. ഇന്നത്തെ വിജയികളായ പാലാ സെൻ്റ് തോമസ് കോളേജ് പ്രോഗ്രസീവ് ചാരമംഗലവുമായി നാളെ ഏറ്റുമുട്ടും.