പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ 'എന്റെ നാട് എത്ര സുന്ദരം' പദ്ധതിയുടെ ഭാഗമായി പാലാ മുൻസിപ്പൽ ലൈബ്രറിയുടെ മുൻവശം വൃത്തിയാക്കി പൂച്ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കി.


പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പൂന്തോട്ടം നാടിന് സമർപ്പിച്ചു.
