പാലാ: വെജിറ്റേറിയൻ ഭക്ഷണ രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യമുളള പഴയിടം രുചിയുടെ പുതിയ ഔട്ട്ലെറ്റ് സ്വദേശമായ പാലായിൽ ഡിസംബർ 29 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തൊടുപുഴ റൂട്ടിൽ കിഴതടിയൂർ ജംഗ്ഷനിലുളള കളപ്പുരക്കൽ അവെന്യൂവിൽ പ്രവർത്തനം ആരംഭിച്ചു.
ജോസ് കെ.മാണി എംപി, മാണി സി.കാപ്പൻ എംഎൽഎ, വക്കച്ചൻ മറ്റത്തിൽ എക്സ് എംപി, ബൈജു കൊല്ലംപറമ്പിൽ (സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ), നീനാ ചെറുവളളി (കൗൺസിലർ), സണ്ണി കളപ്പുര, ബാബു സൽക്കാർ, യധു പഴയിടം, ജോൺ ദർശന (യൂത്ത് വിംഗ് പ്രസിഡൻറ്), കെ സദൻ (DYSP പാലാ) തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി.