Hot Posts

6/recent/ticker-posts

രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്‌ രണ്ട് സ്കൂളുകളിൽ മെഗാ നേത്ര പരിശോധന ക്യാമ്പുകൾ നടത്തി

രാമപുരം: ലയൺസ് ക്ലബ്‌ രാമപുരം ടെമ്പിൾ ടൗൺ, രാമപുരത്തെ രണ്ട് പ്രധാന സ്കൂളുകളായ രാമപുരം S.H. ഗേൾസ് ഹൈസ്കൂളിലും, രാമപുരം സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലേയും കുട്ടികൾക്കായി,  ഐ മൈക്രോ സർജറി ആൻഡ് ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്ര പരിശോധനയും, കുട്ടികൾക്ക് സൗജന്യമായി കണ്ണടകളും വിതരണം ചെയ്തു.

സെൻറ് അഗസ്റ്റിൻസ് ബോയ്സ് ഹൈസ്കൂളിലെ പരിപാടിയുടെ ഉത്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് മനോജ്‌ കുമാർ കെയുടെ അധ്യക്ഷതയിൽ രാമപുരം ഫെറോന വികാരി റവ: ഫാദർ ബർക്ക്മാൻസ് കുന്നുംപുറം നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു, ഹെഡ്മാസ്റ്റർ സാബു തോമസ്, മാർക്കറ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കുമാർ മുരളീധരൻ, പ്രൊജക്റ്റ് കോഡിനേറ്റർ രമേശ് ആർ നായർ, തിരുവല്ല ഐ ഹോസ്പിറ്റൽ കോഡിനേറ്റർ ശ്രീജിത്ത് വി, ഫാദർ ജോമോൻ പറമ്പിൽതടം, എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. 
രാമപുരം S.H. ഗേൾs ഹൈസ്കൂളിലെ പരിപാടിയുടെ ഉത്ഘാടനം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിസമ്മ മത്തച്ഛന്റെ അധ്യക്ഷതയിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാദർ ജോണി കുരിയച്ചിറ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ്‌ കുമാർ കെ വിഷയാവതരണവും ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. 
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എലിസബത്ത് ടോംസ്, നെൽസൺ അലക്സ്, പിടിഎ പ്രസിഡൻറ് ദേവസ്യ എ ജെ, , മാർക്കറ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കുമാർ മുരളീധരൻ, പ്രൊജക്റ്റ് കോഡിനേറ്റർ രമേശ് ആർ നായർ, 
തിരുവല്ല ഐ ഹോസ്പിറ്റൽ കോഡിനേറ്റർ ശ്രീജിത്ത് വി, ലയൺ മനോജ് എൻ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. മെഗാ നേത്രപരിശോധന ക്യാമ്പിൽ അഞ്ഞൂറോളം കുട്ടികളുടെ നേത്ര പരിശോധന നടത്തുകയും, നൂറോളം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു