Hot Posts

6/recent/ticker-posts

ഡിസംബർ 1 എയ്ഡ്സ് ദിനം; ഗാന്ധി സ്‌ക്വയറിൽ സ്നേഹ ദീപം തെളിച്ചു

കോട്ടയം: എച്ച് ഐ വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച സ്നേഹദീപം തെളിക്കൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവർത്തകർ, ഗാന്ധിനഗർ എസ്.എം.ഇ യിലെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ടെപർത്മെന്റ്റ് വിദ്യാർത്ഥികൾ  തുടങ്ങിയവർ പങ്കെടുത്തു.
ലൈംഗിക തൊഴിലാളികൾ, സ്വർഗാനുരാഗികൾ, ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരുടെയിടയിൽ എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ഡിഡ്സ് നിയന്ത്രണ സമിതിയുടെ  സുരക്ഷാ പ്രോജക്ടുകളാണ് ചുവന്ന റിബണിന്റെ മാതൃകയിൽ സ്നേഹദീപം ഒരുക്കിയത്.
ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരുവ് നാടകം കോട്ടയം ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ്, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ ഫ്‌ളാഷ് മോബ്‌, തെരുവ് നാടകം എന്നിവ അവതരിപ്പിച്ചു.


Reactions

MORE STORIES

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരും! കോട്ടയത്ത് എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു
ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം
കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട്: കൺട്രോൾ റൂം തുറന്നു; ജാഗ്രതാ നിർദ്ദേശം
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ കേരളത്തിന്റെ മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കും!
പ്രതികൂല കാലാവസ്ഥയിലും ആവേശകരമായി പാലാ ജൂബിലി വോളി 2024 നടന്നു
കാവുംകണ്ടം ഇടവകയിൽ എയ്ഡ്സ് ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നടന്നു
പാലാ ഗാഡലൂപ്പെ റോമൻ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥ തിരുനാൾ ഡിസംബർ 3 മുതൽ
പാലായ്ക്ക് പുത്തൻ രുചി അനുഭവം വാരി വിതറാൻ ഫുഡ് ഫെസ്റ്റ് ഡിസം. 6 മുതൽ 10 വരെ പുഴക്കര മൈതാനിയിൽ