പാലാ: 2024 ഡിസംബർ 27, 28, 29 തിയതികളിലായി കോഴിക്കോട് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്പെഷ്യൽ ഒളിമ്പിക്സിന് സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ നിന്ന് പതിനൊന്നു വിദ്യാർത്ഥികൾ പങ്കെടുത്തു.
100 മീറ്റർ ഓട്ടം, ഷോട്പുട്, ലോങ്ങ് ജംപ് എന്നീ ഇനങ്ങളിലായി 13 സ്വർണ മെഡലും, 8 സിൽവർ മെഡലും, 1 ബ്രോൺസ് മെഡലും കരസ്ഥമാക്കി. ആദിത്യൻ സുബാഷ്, ആദിത്യൻ മനോജ്, നന്ദിത രമേശ്, നയന രമേശ് എന്നീ കുട്ടികൾ രണ്ട് ഇനങ്ങൾക്ക് സ്വർണ മെഡൽ കരസ്ഥമാക്കി.
പനമ്പേൽപറമ്പിൽ രമേശ്, മിനി ദമ്പതികളുടെ ഇരട്ട കുട്ടികളാണ് നയനയും നന്ദിതയും. 2014 ൽ ഓസ്‌ട്രേലിയയിൽ നടന്ന ഇന്റർനാഷണൽ ഒളിമ്പിക്സ്സിൽ നന്ദിതയും 2023 ൽ ജർമ്മനിയിൽ നടന്ന വേൾഡ് ഗെയിംസിൽ നയനയും പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.