പാലാ: നാഷണൽ സ്കൂൾ ഗെയിംസിലേക്ക് യോഗ്യത നേടിയ പാലാ സെൻ്റ് തോമസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കാർത്തി മജു, അർജുൻ എം പട്ടേരി എന്നിവർക്ക് സ്വീകരണം നൽകി.

കാർത്തി മജു സംസ്ഥാന സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും പട്നയിൽ വച്ച് നടക്കുന്ന ദേശീയ സ്കൂൾ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അർജുൻ എം പട്ടേരി സംസ്ഥാന നീന്തൽ മത്സരത്തിൽ (50 മീറ്റർ ബട്ടർഫ്ലൈ ) വിജയം നേടി രാജ്ഘോട്ടിൽ നടന്ന ദേശീയ അക്വാട്ടിക് ( നീന്തൽ) മത്സരത്തിൽ പങ്കെടുത്തു.