തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി “ഇനി ഞാൻ ഒഴുകട്ടെ”എന്ന സന്ദേശം ഉയർത്തിക്കൊണ്ട് തോടുകളുടെയും നീർച്ചാലുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെയും മറ്റു സന്നദ്ധപ്രവർത്തകരെയും സംഘടിപ്പിച്ചുകൊണ്ടാണ് ക്യാമ്പയിന് തുടക്കമിട്ടത്.
പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം വളവനാർകുഴിയിൽ അറുകുലത്തോട് ഭാഗത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.