തീക്കോയി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി റ്റി എഫ് സി തീക്കോയി
December 05, 2024
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ കേരളോത്സവത്തിന്റെ മൂന്നാം ദിവസം ഫുട്ബോൾ മത്സരം സെന്റ് മേരീസ് പള്ളി സ്റ്റേഡിയത്തിൽ നടന്നു.
8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ റ്റി എഫ് സി തീക്കോയി ഒന്നാം സ്ഥാനവും ശാന്തിഗിരി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, മെമ്പർമാരായ സിറിൾ റോയ്, സിബി രഘുനാഥൻ, മോഹനൻ കുട്ടപ്പൻ, രതീഷ് പി.എസ്,
ജയറാണി തോമസുകുട്ടി, നജീമ പരിക്കൊച്ച്, കായികാധ്യാപകനായ ജിമ്മി വെട്ടുകാട്ടിൽ, ദേവസ്യാച്ചൻ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.