വൈക്കം: വെട്ടിക്കാപ്പള്ളി കുടുംബയോഗത്തിന്റെ 44-മത് വാർഷിക സംഗമവും, വൈക്കം സത്യാഗ്രഹതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈക്കം സത്യാഗ്രഹം പോരാളി ഫാദർ. സിറിയക്ക് വെട്ടിക്കാപ്പള്ളിയുടെ അനുസ്മരണവും യോഗം പ്രസിഡന്റ് സിറിയക്ക് ചോലംങ്കേരിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ജോൺ ജെ വെട്ടിക്കാപ്പിള്ളി അധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രൊഫ. സിറിയക് ജെ ചോലംങ്കേരിൽ യോഗത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുകയും, റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ വി.എക്സ് സേവ്യർ, കൺവീനർ ടെൽസൺ തോമസ് വെട്ടിക്കാപ്പള്ളി നന്ദി പറഞ്ഞു പ്രസംഗിച്ചു.