Hot Posts

6/recent/ticker-posts

പ്രതിക്ഷേധ സംഗമം നടത്തി വിരമിച്ച അങ്കണവാടി ജീവനക്കാർ

വൈക്കം: വിരമിച്ച അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും പെൻഷൻ തുക വർധിപ്പിക്കുക, സുപ്രീം കോടതി വിധിപ്രകാരം ഗ്രാറ്റുവിറ്റി നൽകുക, വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ചികിൽസാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിരമിച്ച അങ്കണവാടി ജീവനക്കാർ പ്രതിക്ഷേധ സംഗമം നടത്തി. 
വൈക്കം വ്യാപാര ഭവനിൽ നടന്ന പ്രതിക്ഷേധ സംഗമം അങ്കണവാടി പെൻഷനേഴ്സ് താലൂക്ക് പ്രസിഡൻ്റ് ശ്രീദേവിടീച്ചർ ഉദ്ഘാടനം ചെയ്തു. 
40 വർഷത്തിലധികം സേവനമനുഷ്ഠിച്ച അങ്കണവാടി ജീവനക്കാർക്ക് തുച്ഛമായ പെൻഷനാണ് ലഭിക്കുന്നതെന്നും അസുഖങ്ങളുടെ പിടിയിലായ ഭൂരിഭാഗം പേരും ചികിൽസാ ചെലവിനു മാർഗമില്ലാതെ ദുരിത പൂർണമായ ജീവിതമാണ് നയിക്കുന്നതെന്നും അങ്കണവാടി പെൻഷനേഴ്സ് വൈക്കം താലൂക്ക് പ്രസിഡൻ്റ് ശ്രീദേവി ടീച്ചർ ആരോപിച്ചു. 
സെക്രട്ടറി പങ്കജാക്ഷി അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകൾ ജോലി ചെയ്തിട്ടും വിരമിച്ച വർക്കർക്ക് 2500, ഹെൽപ്പർക്ക് 1500 രൂപയുമാണ് പെൻഷൻ ലഭിക്കുന്നത്. 
അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന സുപ്രീംകോടതി വിധിപ്രകാരം നടപടി സ്വീകരിക്കാൻ സർക്കാരുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ട്രഷറർ സുശീല, ശ്രീമതി, പി.കെ.ഗൗരി,ഓമന, ഉമാദേവി, രാധാമണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു