അരുവിത്തുറ: എസ്. എം. വൈ. എം അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു. അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ റംശാ നമസ്കാരവും പ്രകാശമായ ഈശോയെ സ്തുതിച്ചുകൊണ്ട് ദീപങ്ങൾ തെളിയിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു.
അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, എസ്. എം.വൈ.എം അരുവിത്തുറ ഫൊറോനാ ഡയറക്ടർ ഫാ എബ്രാഹം കുഴിമുള്ളിൽ, ഫാ ജീമോൻ പനച്ചിക്കൽകരോട്ട്, ഫാ ജോസഫ് കദളിയിൽ എന്നിവർ ചടങ്ങിന് കർമ്മികത്വം വഹിച്ചു.