പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുൽസവം ജനുവരി 14 മുതൽ ജനുവരി 21 വരെ ഭക്ത്യാഡംബരപൂർവ്വം നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 18 ന് അലങ്കാര ഗോപുരം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നതാണ്. 14 ന് രാവിലെ തൃക്കൊടിയേറ്റ് കർമ്മം നടക്കും. 8.30 മുതൽ തിരുവാതിര, 9 ന് നൃത്തസന്ധ്യ, ജനു: 15 ന് 8.30 മുതൽ ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 4ന് ഊര് വലത്ത് എഴുന്നള്ളത്ത്, ജ്: 16ന് ഭഗവതി പ്രതിഷ്ടാദിനം, 12 ന് ഉത്സവബലി ദർശനം, 8.30 ന് ബാലെ 'ഭദ്രകാളീശ്വരൻ' അരങ്ങേറും.
പ്രധാന ഉൽസവ ദിനമായ ജനു: 21 ന് രാവിലെ 4.30 ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യ ദർശനം, 3.30 ന് കൊടിയിറക്ക്. ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് എന്നിവ നടക്കും.
മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കണ്ണൻ ശ്രീക്രിഷ്ണ വിലാസം (ദേവസ്വം പ്രസിഡൻ്റ്), വിജയകുമാർ പിഷാരത്ത് (സെക്രട്ടറി), സുകുമാരൻ നായർ കൊച്ചു പുറക്കൽ (ഖജാൻജി), പ്രസാദ് കൊണ്ടൂപ്പറമ്പിൽ (കിഴപറായാർ എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ്), ദേവസ്വം കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ നായർ പുത്തൻപുരക്കൽ, വിനീത് കൈയ്പ്പടയിൽ തുടങ്ങിയവർ പങ്കെടുത്തു.