ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി അകലകുന്നം പഞ്ചായത്തിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാന കർമം നടന്നു.
കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. സൂസമ്മ എ.പി, അകലകുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം, വാർഡ് മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറി.